കേശിക ഉയര്‍ച്ച - കേശിക താഴ്ച

               കുഴലുകളിലൂടെ ദ്രാവകങ്ങള്‍ ഉയരുകയോ താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ് കേശികത്വം . ഉയരുന്നതിനെ കേശിക ഉയര്‍ച്ച എന്നും താഴോട്ടിരങ്ങുന്നതിനെ  കേശിക താഴ്ച എന്നും വിളിക്കും . ദ്രാവക തന്‍മാത്രകള്‍ തമ്മിലുള്ള കൊഹിഷന്‍ കുറവും ദ്രാവകവും കുഴലിന്റെ പ്രതലവും തമ്മിലുള്ള അഡ്ഹിഷന്‍ കൂടുതലും ആണെങ്കില്‍ മാത്രമേ ദ്രാവകങ്ങള്‍ക്ക് കേശിക ഉയര്‍ച്ച ഉണ്ടാവുകയുള്ളൂ അല്ലെങ്കില്‍ കേശിക താഴ്ച സംഭവിക്കും . ചിത്രത്തില്‍ മെര്‍ക്കുറിക്ക് അഡ്ഹിഷന്‍ കുറവും ജലത്തിന് അഡ്ഹിഷന്‍ കൂടുതല്‍ ആണ് . കുഴലിന്റെ വണ്ണവും കേശിക ഉയര്‍ച്ചയും തമ്മിലും ബന്ധമുണ്ട് . കുഴലിന്റെ വണ്ണം കുറയുന്തോറും കേശിക ഉയര്‍ച്ച കൂടുതല്‍ ആയിരിക്കും ജലത്തില്‍ മുക്കിവച്ചിരിക്കുന്ന കുഴലുകളുടെ ചിത്രം പരിശോദിച്ചാല്‍ അത് മനസ്സിലാകും. 

No comments:

Post a Comment